Tuesday, December 29, 2009

പോലീസ്‌.....


പോലീസിന്റെ കൈ പിടിച്ചു തിരിക്കുന്ന നാട്ടുകാരിലൊരു വിരുതന്‍
-ഫോട്ടോ : കെ.കെ. സന്തോഷ്‌


പോലീസുകാര്‍ മുഴുത്ത കുറ്റവാളികളായി മാറുന്ന കാഴ്‌ച കേരളത്തിലും ഏറെയുണ്ട്‌. നീതിനിര്‍വ്വഹണ ചുമതലയുള്ള ഈ ഏമാന്‍മാര്‍ കാട്ടികൂട്ടുന്ന ഉത്തരവാദിത്വമില്ലായ്‌മയുടെ ആഴം ലജ്ജിപ്പിക്കുന്ന തരത്തിലുളളതാണ്‌.

അവരെക്കുറിച്ച്‌ കോഴിക്കോട്‌ നഗരവാസികള്‍ ഈ ക്രിസ്‌മസ്‌ ദിനത്തില്‍ കേട്ട വാര്‍ത്ത
അതിലൊന്നുമാത്രം.

കോഴിക്കോട്‌ സിറ്റിയില്‍ ഉള്‍പ്പെട്ടതെങ്കിലും എലത്തൂര്‍ പോലീസ്‌ സ്‌റ്റേഷന്‍ പരിധിയിലുള്ള പുതിയങ്ങാടിയിലാണ്‌ സംഭവം.

റോഡരുകിലിരുന്നു മദ്യപിക്കുന്നവര്‍ പോലീസ്‌ ജീപ്പ്‌ കണ്ട്‌ ഓടിക്കളഞ്ഞെന്നും അതിലൊരാളുടെ ഇരുചക്രവാഹനം കസ്‌റ്റഡിയിലെടുത്തപ്പോള്‍ (മഫ്‌ടിയിലുണ്ടായിരുന്ന കാര്‍ത്തികേയന്‍ എന്ന പോലീസുകാരനായിരുന്നു ഈ ടൂവീലര്‍ ഓടിച്ചുകൊണ്ടുപോവാന്‍ ശ്രമിച്ചത്‌ - എനിക്കറിയാം ഈ സുമുഖനായ പോലീസൂകാരനെ. "ഫുള്‍ടാങ്ക്‌") കണ്ടാലറിയാവുന്ന മാദ്യപിച്ചെത്തിയ നാല്‍പതോളം പേര്‍ പോലീസിനെ തടഞ്ഞെന്നും ജീപ്പ്‌ തല്ലിത്തകര്‍ത്തെന്നുമാണ്‌ പോലീസ്‌ ഭാഷ്യം.

അത്രത്തോളം ശരിയാണുതാനും പക്ഷേ, പിന്നീടാണ്‌ കഥ മാറിയത്‌. നാട്ടുകാര്‍ നോക്കുമ്പോള്‍ ജീപ്പിലുണ്ടായിരുന്ന പോലീസുകാരന്‍ പൂസായി ആടുന്നുണ്ടായിരുന്നു. പോലീസുകാരുടെ യഥാര്‍ത്ഥ രൂപം അപ്പോഴാണ്‌ മനസ്സിലായത്‌. പോലീസ്‌ ജീപ്പില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മദ്യകുപ്പിയും ഗ്ലാസുകളും പഴങ്ങളും നാട്ടുകാരെല്ലാവരും കണ്ടു. പിന്‍സീറ്റിലിരുന്ന എ.എസ്‌.ഐ. പ്രതാപന്‌ എഴുന്നേറ്റു നില്‍ക്കാന്‍പോലും വയ്യാത്ത രീതിയില്‍ പൂസായിരുന്നു. ഈ രംഗങ്ങള്‍ ഏഷ്യാനെറ്റില്‍ കാണിക്കുകയും ചെയ്‌തു.

ഉയര്‍ന്ന പോലീസുദ്യോഗസ്ഥര്‍ വരാതെ വിടില്ലെന്ന വാശിയില്‍ രണ്ടു മണിക്കോറൂളം മദ്യപാന്‍മാരായ ഈ പോലീസുകാരെ നാട്ടുകാര്‍ തടഞ്ഞു വെച്ചു. ഒടുവില്‍ നോര്‍ത്ത്‌ അസി. പോലീസ്‌ കമ്മീഷണര്‍ കെ.ആര്‍ പ്രേമചന്ദ്രന്‍ എത്തി. നാട്ടുകാരുടെ പരാതി സ്വീകരിച്ച്‌ പോലീസുകാരെ മെഡിക്കല്‍ പരിശോധനക്കയച്ചു. എന്നാല്‍ പരിശോധിക്കപ്പെടേണ്ട പോലീസുകാരെ മാറ്റിക്കളഞ്ഞു, പകരം മദ്യപിക്കാത്ത പോലീസിനെ പരിശോധിച്ച്‌ ഈ അസി. കമ്മീഷണര്‍ പോലീസിന്റെ മാനം കാത്തു. ഊരാക്കുടുക്കില്‍ കുടുങ്ങിയത്‌ നാട്ടുകാരും. നാട്ടുകാര്‍ക്കെതിരെ കേസായി. ഏഷ്യാനെറ്റില്‍ നിന്നും വീഡിയോ ക്ലിപ്പിംഗുകള്‍ സംഘടിപ്പിച്ച്‌ പൂതിയങ്ങാടി പ്രദേശത്തെ നാട്ടുകാരെ തിരയാന്‍ തുടങ്ങി പോലീസുകാര്‍. ഒടുവില്‍ രണ്ടു ചെറുപ്പക്കാരെ കസ്റ്റഡിയിലെടുത്തു റിമാന്റിലാക്കി. അതില്‍ ഒരാള്‍ പി.എസ്‌.സി റാങ്ക്‌ലിസ്റ്റിലുള്ളയാള്‍ (അവന്റെ കാര്യം കട്ട പൊഹ, അടി വേറെയും)

ആരോടാണ്‌ നാം പരാതി പറയുക ? ഇങ്ങിനെ ജീര്‍ണ്ണിച്ചുപോവുന്ന ഒരു സംവിധാനത്തെ ആരാണ്‌ നേരിടുക ? പൊതുസമൂഹത്തിനുണ്ടാവേണ്ട ജാഗ്രതയെ ഇങ്ങിനെ നശിപ്പിക്കപ്പെടുമ്പോള്‍ ഭാവി സമൂഹത്തിനു നാം എന്താണ്‌ ബാക്കി വെക്കുന്നത്‌ ?

പോലീസുകാരന്‌ ഇപ്പോള്‍ കൈകൂലിയായി കിട്ടുന്നത്‌ മദ്യമാണത്രെ. ഉയര്‍ന്ന പോലീസ്‌ ഉദ്യോഗസ്‌്‌ഥര്‍ ചെറു പോലീസ്‌ സ്‌റ്റേഷനുകളൊക്കെ ഒന്നു പരതി നോക്കട്ടെ മൂലകളില്‍ നിന്നു കേയ്‌സു കണക്കിനു മദ്യകുപ്പികള്‍ കണ്ടെത്തം.

അടിയന്തിരമായി അടിമുടി പരിഷ്‌കരിക്കേണ്ട ഒരു സംവിധാനമാണ്‌ നമ്മുടെ പോലീസ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌. കഴിവുകെട്ട പുഴുക്കടികളെ വീട്ടിലിരുത്തി പെന്‍ഷന്‍ നല്‍കുക, കഴിവുള്ള ഉദ്യോഗസ്ഥര്‍ക്ക്‌ അതു പ്രകടിപ്പിക്കാനുള്ള അവസരം നല്‍കുക, ഹോം ഡി്‌പ്പാര്‍ട്ടുമെന്റുകളിലുള്ള രാഷ്ട്രീയ ഇടപെടലുകള്‍ നിര്‍ത്തുക, അതിനെ സ്വതന്ത്രമാക്കുക. ഇല്ലെങ്കില്‍ കേരള സമുഹം വലിയ വില നല്‍കേണ്ടി വരും.


Wednesday, December 9, 2009

വിഷ്‌ണുലോഗം വികടബുദ്ധി

ഉണ്ടിരുന്നുറക്കം തൂങ്ങീട്ടാ-
സ്ഥാനകവിക്കൊരുള്‍വിളി
പദ്യമല്ല, ഗദ്യമായത്‌ കവിതയെന്നും
കൂഴൂരൊരു കുബുദ്ധിയെന്നും.....

സിമി വന്നാസനം താങ്ങി
ചിത്രഗുപ്‌ത ബുദ്ധി കൂര്‍ത്തു
ശൗചാലയാധിപതിയുറഞ്ഞുതുള്ളി
ത്രിമൂര്‍ത്തികളൊത്തുചേര്‍ന്നു
ബൂലോഗമൂല്യം പുതുക്കിവെച്ചു....

കളളുഷാപ്പില്‍ മുറുമുറുപ്പ്‌
കപ്പകഷ്‌ണം കുറിക്ക കൊണ്ടു
വീണിട വിഷ്‌ണുലോക,
വീഴാത്തോര വെട്ടിവീഴ്‌ത്തും

പതിരില്ല പക്ഷപാതി പറച്ചിലില്‍
പഥ്യമായൊരാഹന്തക്ക്‌
പൊള്ളലെറ്റാ വെപ്രാളത്തില്‍
പൊട്ടിത്തെറിച്ച പദങ്ങളൊക്കെ
പെര്‍വേഷന്‍ പോല്‍ പോസ്‌റ്റിട്ടുവെച്ചു



ബൂലോഗ തറവാടുമഹത്വത്തിന്റെ വ്യാജാഭിമാനം കാത്തുസൂക്ഷിക്കാന്‍, ഏതൊരുത്തനേയും വെട്ടിവീഴ്‌ത്തുന്ന, കൊടിയ ബൂലോഗ ഫണ്ടമെന്റലിസം കാണിക്കുന്ന അനോണിമാഷടക്കമുള്ള ബൂലോഗ ബു.ജി. വര്‍ഗ്ഗത്തിന്റെ മുറ്റത്തു കയറി മുറുക്കി തുപ്പേണ്ടി വരുമോ ?

ബൂലോഗ കവികളോട്‌ ഒരപേക്ഷ :
വല്ലാത്ത അഹങ്കാരവും തന്‍പോരിമയും വെച്ചുപുലര്‍ത്തുന്ന ഈ മനുഷ്യന്‍ നേതൃത്വം നല്‍കുന്ന ആ കവിതാ കൂട്ടായ്‌മയില്‍ നിന്നും പിന്‍വലിയുക, ബദല്‍ കൂട്ടായ്‌മകള്‍ രൂപീകരിക്കുക.

കുഴൂരും
ഇങ്ങിനെയൊരു മൂടുതാങ്ങിത്തരം കാണിച്ചിരുന്നു. അതു വേറെ കാര്യം.

എന്തായാലും
ഇവിടെ പക്വമായി പ്രതികരിച്ച കുഴൂരിനോട്‌ :

ട്ടാര്‍പോല്‍ നല്ലവൈ
ചൊല്ലിനും
ഒട്ടാര്‍ചൊല്‍
ഒല്ലൈ ഉണരപ്പെ
ടും

-തിരുക്കുറള്‍









Thursday, November 19, 2009

കാസര്‍കോട്‌ : വേലി വിള തിന്നുമ്പോള്‍


ക്ലിക്കുക : ഇവരും അക്രമികള്‍



"കേരളത്തിന്റെ രണ്ടു തലക്കലും

പോലീസ്‌ മനുഷ്യരെ വെടിവെച്ചിട്ടു."

Wednesday, November 18, 2009

ഗാന്ധിയാണോ, രാജീവ്‌ഗാന്ധിയാണോ...


ഗാന്ധിയാണോ, രാജീവ്‌ഗാന്ധിയാണോ, ഇ.എം.എസ്സാണോ വികേന്ദ്രീകരണത്തിന്റെ അപ്പോസ്‌തലെന്ന ചര്‍ച്ച ചാലരികു മുതല്‍ ചാനല്‍ റൂമുവരെ നീളുമ്പോള്‍ മുന്‍കൈ നേടാറുള്ളത്‌, അതിന്റെ പ്രായോഗികത കേരളത്തില്‍ നടപ്പിക്കിയെന്ന്‌ അവകാശപ്പെടുന്ന സി.പി.എം. തന്നെ. എന്നാല്‍ ജനകീയാസൂത്രണമെന്ന വികേന്ദ്രീകരണ വികസന സമീപനത്തെ എത്രത്തോളം അഴിമതി നിറഞ്ഞതും അധികാരകേന്ദ്രീകൃതമാക്കുകയുമാണ്‌ അവര്‍ ചെയ്‌തത്‌. എല്ലാ കാലത്തും ജനങ്ങള്‍ക്കുമേല്‍ അധികാരം സ്ഥാപിക്കാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞെടുക്കാനായിരുന്നു എന്നും അവര്‍ക്ക്‌ താല്‍പര്യം. അതിനായി മാത്രമുള്ള മുഖംമൂടികള്‍ മാത്രമായിരുന്നു ചില " ഭിക്ഷ നല്‍കല്‍ "ഏര്‍പ്പാടുകള്‍.

"തദ്ദേശ സ്വയംഭരണ " (എത്ര മനോഹരമായ പേര്‌) തെരഞ്ഞെടുപ്പുകള്‍ അടുത്ത വേളയില്‍. അധികാരമുറപ്പിക്കാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞുകൊണ്ടിരിക്കുകയാണ്‌ അധികാര രാഷ്ട്രീയ കമ്മ്യൂണിസ്‌റ്റുകള്‍. കോഴിക്കോട്‌ കോര്‍പ്പറേഷന്‍ കൂറേ വര്‍ഷങ്ങളായി ഭരിച്ചുകൊണ്ടിരിക്കുന്നത്‌ എല്‍ഡിഎഫാണ്‌. ജനതാദള്‍ അടക്കമുള്ള ചില കക്ഷികള്‍ ഇടഞ്ഞുപോയ സാഹചര്യത്തില്‍ ചെറിയൊരു ഭയപ്പാട്‌ ഇവരെ ഇവിടെ ബാധിച്ചുകഴിഞ്ഞു.

എല്‍ഡിഎഫ്‌ ഭരിച്ചുകൊണ്ടിരിക്കുന്ന ഒളവണ്ണ, ബേപ്പൂര്‍, എലത്തുര്‍ പഞ്ചായത്തുകള്‍ അതേപടി വിഴുങ്ങി കോര്‍പ്പറേഷനോട്‌ ചേര്‍ക്കാനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. വികസനത്തിനായി വികേന്ദ്രീകരണം എന്ന മുദ്രാവാക്യം സഖാക്കളെ നോക്കി കൊഞ്ഞനം കുത്തുന്നു.

ഒരു കോര്‍പ്പറേഷന്‍ ഭരണം എന്നത്‌ ചില്ലറ കാര്യമല്ല. ഇന്ത്യാ രാജ്യം ഭരിക്കാന്‍ വേണ്ട, കോഴിക്കോട്‌ കോര്‍പ്പറേഷന്‍ മതി എന്ന്‌ പോക്കറ്റിലെ പണം കിലുക്കി ചില ഇത്തിക്കണ്ണി സഖാക്കള്‍ പറയാന്‍ കാരണം മറ്റൊന്നല്ല. ഇതിനായി ത്യാഗം ചെയ്യേണ്ടി വരുന്നത്‌ ഗ്രാമപ്രദേശങ്ങളിലെ ദരിദ്ര ജനസമൂഹവും. അയല്‍പക്കത്തുണ്ടായിരുന്ന പഞ്ചായത്താഫീസില്‍ ചെന്ന്‌ എളുപ്പത്തില്‍ സാധിച്ചെടുക്കാമായിരുന്ന ഏതൊരു കാര്യവും കിലോമീറ്ററുകള്‍ താണ്ടി കോഴിക്കോട്‌ ബീച്ച്‌ റോഡിലെ കോര്‍പ്പറേഷന്‍ ഏമാന്‍മാരുടെ മുമ്പില്‍ ഓച്ചാനിക്കേണ്ട അവസ്ഥ ദയനീയം തന്നെ. അതിനെതിരായുള്ള എല്ലാ മുറുമുറുപ്പുകളേയും പാര്‍ട്ടി ഭടന്‍മാര്‍ ഒതുക്കിക്കൊള്ളും.



Thursday, November 12, 2009

അനില്‍@ബ്ലോഗ്‌......

.
ബൂലോഗ 'മഗാ' സംഭവങ്ങളൊന്നും ബൂജനം അറിയുന്നില്ലേ ?

"ഞാന്‍ നിര്‍ത്തി..."യത്രെ....
എന്തു നിര്‍ത്തിയെന്നാവും ഊഹം... ?
"കൈ നിറയെ...." നിര്‍ത്തിയന്ന്‌....
എന്തൊരു മഹത്തായ ത്യാഗം....
(എന്തു നിര്‍ത്തിായലും തുടങ്ങിയാലും ബ്ലോഗില്‍ പോസ്‌റ്റണം. എന്നത്‌ ഇക്കഥയുടെ 'ഗുണ' പാഠം)


മാതൃഭൂമി നിര്‍ത്തി, ആംഗലേയത്തിലേക്കാണത്രെ ചുവടുമാറ്റം....
എന്തൊരു മഹത്തായ സംഭവം, അല്ലെ.... മിക്കവാറും ലോകമിനി നന്നാവാനിടയുണ്ട്‌...

ഈ പത്രത്തിലിതുവരെ വന്ന ലീഡുകളൊന്നും മുപ്പര്‌ വായിക്കാറില്ലായിരുന്നു...
അല്ലെങ്കില്‍ അതൊക്കെ ഇടത്തോട്ടു ചെരിഞ്ഞുള്ളതായിരുന്നെന്ന്‌....

പണ്ട്‌ പണ്ട്‌ ഇഎംഎസ്സിന്റെ കാലം തൊട്ട്‌ `കൂത്തക....ബൂര്‍ഷ്വാ" എന്നൊക്കെ സഖാക്കള്‍ വിളിച്ചുകൂവിയതൊക്കെ വെറുതെയായി..
ഇപ്പോഴാണത്‌ ശരിക്കുമങ്ങിനെയിതൊരു "ബൂര്‍ര്‍ര്‍...." ആയത്‌.....

ഈ സഖാവിനി പുലര്‍ചായക്കൊപ്പം ആംഗലേയ തൊഴലാളിവര്‍ഗ്ഗ ജീഹ്വകളാവും ഇനി ചവച്ചിറക്കുക...

ഈ മാനം നോക്കി സഖാക്കള്‍ക്കിതുവരെ നേരം വെളുത്തില്ലേ !!!


(ലിങ്ക്‌ കണ്ടാലെത്തിനോക്കി,, പണ്ടേ നിര്‍ത്തിയ ചില മഹാന്‍മാര്‍ കുടുംബപരമായി തന്നെ അങ്ങോട്ടൊരു `ലിങ്ക്‌" കൊടുത്തു മടുത്തുപോയിരുന്നുവെന്നതൊരു മഹാരഹസ്യം)

Monday, October 5, 2009

പൊട്ടക്കാലന്‍


വേര്‍പാടിന്റെ വേദന പ്രകടിപ്പിച്ചപ്പോള്‍ അറിയാതെയെങ്കിലും സ്വന്തം അവതാര മഹാത്മ്യം കൊട്ടിഘോഷിക്കാനായി പടച്ചു വിട്ടതായിപോയി അനോണിമാഷിന്റെ പുതിയ പോസ്‌റ്റ്‌..
നാട്ടുകാരനായിരുന്നിട്ടുപോലും ഈ ബു.ജി. ഒരിക്കലെ ഈ പ്രതിഭയുമായി സംസാരിച്ചിട്ടുള്ളുവെന്നും അതു പരിഹാസത്താലെന്നും ഏറ്റു പറയുന്നു.

......................................

..............................
മനുഷ്യരായാല്‍ പക്വത വേണം പക്വത....
വികടപരിണാമത്തിന്റെ പുതിയ വിഷണ്ണരൂപങ്ങളായി സ്വയം അവരോധിക്കാന്‍ സാധാരണ മനുഷ്യന്റെ പെരുമാറ്റ രീതികളിലൊന്നും ബ്ലോഗര്‍മാരെ കൂട്ടരെതെന്നാണ്‌ മൂപ്പരുടെ മനസ്സിലിരുപ്പ്‌. ഇതേതോ മറ്റൊരു വര്‍ഗ്ഗം. മരണം, വേര്‍പാട്‌ തുടങ്ങിയവയിലൊന്നും ഇങ്ങിനെ കുലുങ്ങരുതെന്നാണ്‌ വെളിപാട്‌. അനുശോചനം, ദു:ഖ പ്രകടനം തുടങ്ങിയവയൊക്കെ നൂറാംക്ലാസ്സ്‌ "മാധ്യമ പ്രവര്‍ത്തക" പെരുമാറ്റ രീതികളാണത്രെ. ബ്ലോഗര്‍മാര്‍ ഇങ്ങിനെ ആയിക്കൂടത്രെ... ഈ വര്‍ഗ്ഗത്തിന്‌ പ്രത്യേക പെരുമാറ്റ ചട്ടങ്ങളുണ്ടാവണമെന്ന തിട്ടൂരം പരിഹാസ രൂപത്തിലായിരുന്നു ഇത്രയും കാലം ഈ "പട്ടര്‌ പ്രവാചകന്‍" 'അത്തും പുത്തും' പറഞ്ഞത്‌. സ്വയം സങ്കല്‍പിച്ചെടുത്ത അങ്ങിനെയൊരു സാമ്രാജ്യത്തിന്റെ അതിര്‍ത്തി ലംഘിച്ചു പാട്ടുപാടിയും അടുക്കളവര്‍ത്തമാനങ്ങള്‍ പറഞ്ഞും കടന്നു വന്നവരെയൊക്കെ പരിഹസിച്ച്‌ പൂവന്‍പഴം കൊണ്ട്‌ കഴുത്തറത്തിരുന്നു ഈ മാഷ്‌. 'പഴബ്ലോഗര്‍'മാരെന്ന പുതുവര്‍ഗ്ഗത്തിലേക്ക്‌ പാസ്‌പോര്‍ട്ടെടുക്കതെ കളി പറഞ്ഞ്‌ കടന്നു വന്നാല്‍ 'എസ്‌' കത്തി പ്രയോഗിക്കാനും മാഷ്‌ മടിക്കില്ല. ബ്ലോഗര്‍മാരെ 'പാഠം" പടിപ്പിക്കുന്ന ഈ ബുദ്ധിജീവി മാഷ്‌ ഈ സാമ്രാജ്യത്തിന്റെ അധിപനാണ്‌ അധികാരിയാണ്‌. ഈ അധികാരി പറയുന്നതിനപ്പുറം ആരും പ്രതികരിച്ചുകൂട. പെരുമാറ്റ രീതികളൊക്കെ മൂപ്പര്‌ പറഞ്ഞുതരും.പരിണാമസിദ്ധാന്തപ്രകാരം ഉടലെടുത്ത ബ്ലോഗര്‍മാരെന്ന പുതിയ വര്‍ഗ്ഗം അനോണിമാഷിന്റെ തിട്ടൂരങ്ങള്‍ക്കപ്പുറം കടക്കാതെ കരുതിയിരിക്കേണമേ....

Monday, September 7, 2009

കരിമീന്‍ ചൂണ്ടയിടുമ്പോള്‍

‍ഇതാണ്‌ കാലത്തിന്റെ പോക്ക്‌. ഈ കാലത്ത്‌ കമ്മ്യൂണിസ്റ്റിന്‌ ഇങ്ങിനെയേ പറയാന്‍ പറ്റൂ. കുത്തക മുത്തശ്ശിപത്രങ്ങളെ പരിഹസിക്കുകയാണെന്നെ ഒറ്റടയിക്കു തോന്നൂ. എന്നാല്‍ ഇതൊരു ഊരാ ചൂണ്ടയാണ്‌. അതേ, ഇക്കാലത്ത്‌ ഈ ചൂണ്ടയിട്ടുകളിയാണ്‌ കിളവന്‍ കമ്മ്യൂണിസ്‌റ്റുകാര്‍ക്ക്‌ പഥ്യം. സാധാരണ മതവിശ്വാസികളെ, ന്യൂനപക്ഷങ്ങളെ ഈ ചൂണ്ടിയില്‍ കൊത്താന്‍ കി്‌ട്ടില്ലെന്ന കാര്യം ഇവര്‍ പഠിക്കാനിരിക്കുന്നതേയുള്ളു. ഇവിടെ മുത്തൂറ്റല്ല മൊത്തമൂറ്റുകയാണ്‌ വിഷയം.

Tuesday, August 25, 2009

കാ-പ്പുവും കു-തറയും

"കാ" കാക്കയാവത്തതിന്റെയോ "കു" ആയിപോയതിന്റെ പ്രശ്‌നമോ ആണോ കാപ്പിലാനും കുതറയും തമ്മിലുള്ളത്‌ ?

എന്തായാലും ഈ ഓണക്കാലത്തെ ബൂലോഗമുറ്റത്ത്‌ കു-തറകെട്ടി കാ-പൂവിടുന്നത്‌ ഒരുക്കിവെക്കുന്നത്‌ നല്ല കാഴ്‌ചയല്ല, തല്ലുകാഴ്‌ചയാണ്‌.

ബോധമുദിച്ച ശേഷം സ്വയം ഒരാള്‍ സ്വീകരിക്കുന്ന നിലപാടുകളുടെ പേരിലുള്ള വിയോജിപ്പുകള്‍ ഏറ്റുമുട്ടലുകള്‍ സൃഷ്ടിച്ചേക്കാം. ചരിത്രത്തിന്റെ ഉപകരണം പോലെ സാമൂഹികനീതിയുടെ പക്ഷത്തുനില്‍ക്കുന്ന ഒരാള്‍ വിജയിക്കുകയും ചെയ്‌തേക്കാം. അതല്ലെങ്കില്‍ റെയില്‍പാളം പോലെ പാരലായി പാരയായി അനന്തതയിലേക്ക്‌ നീണ്ടുപോയേക്കാനും മതി. എന്നാല്‍ ഇന്ന്‌ മനുഷ്യര്‍ തമ്മിലൂള്ള പെടലപിണക്കങ്ങളുടെ അടിയൊഴുക്കുകള്‍ സൂക്ഷ്‌മമായി പരിശോധിച്ചാല്‍ ദയനീയതയും അറപ്പും തോന്നും.

സ്വന്തം സാമ്രാജ്യത്തിന്റെ അതിര്‍ത്തികള്‍ വലുതാക്കാന്‍ പരദൂഷണവും പാരയും തലയിലേന്തുന്നവര്‍ തന്നെ സാമൂഹികബോധത്തെക്കുറിച്ചും മതത്തിന്റെ ധാര്‍മ്മികതയേക്കുറിച്ച്‌ വാചാലരാവുന്നു, ജീവകാരുണ്യപിരിവെടുക്കുന്നു. ബുലോഗത്തേക്ക്‌ ഒളിഞ്ഞുനോക്കുന്ന സംഘപരിവാറുകാരനും ബൂലോഗത്തഴിഞ്ഞാടുന്ന കാന്തപുരക്കാരനും ഇക്കാര്യത്തില്‍ കൈകോര്‍ക്കുന്നു.

ആശയപരമായുള്ളത്‌ ആളപായപരമാക്കിമാറ്റാന്‍ മലയാളിക്കെളുപ്പം കഴിയുന്നുണ്ടിന്ന്‌. ആധുനികമുഖമൂടിയണിഞ്ഞ അളിഞ്ഞ മതത്തിന്റെ, ജാതിയുടെ, അധികാരമോഹത്തിന്റെ അടിയൊഴുക്കുകള്‍ ഇവിടെയൊക്കെ കാണാം. -

(ദാസ്‌കാപ്പിറ്റലില്‍ ഇതിനെക്കുറിച്ച്‌ വല്ലതും ദീര്‍ഘവീക്ഷിച്ചുണ്ടോ ആവോ ? ഓ, ആ ആയത്തുകള്‍ ചില കൊടികള്‍ക്കു കീഴിലേക്ക്‌ ചില കുതറകള്‍ മാറ്റിയെഴുതപ്പെട്ടിട്ടുണ്ടല്ലൊ.) (----"ഇന്‍ലാഹില്ലാഹ്‌)


മറ്റൊരുവന്റെ എഴുത്തിന്റെ കഴുത്തിന്‌ പിടിക്കാനുള്ള വ്യാഗ്രത ബ്ലോഗെഴുത്തുകാരില്‍ വ്യാപകമാവുന്നു. അധികാരമോഹം കൊണ്ടും, ആശയദാരിദ്ര്യം കൊണ്ടും ചിലര്‍ ജനാധിപത്യപരമായ സംവാദങ്ങള്‍ക്കുള്ള ഇടങ്ങളില്‍ അപ്പിയിട്ടുവെക്കുന്നു. നാറ്റം സഹിക്കാതെ പലരും ബൂലോഗത്തു നിന്നും ഇറങ്ങിയോടി.
)

ഇഞ്ചിപ്പെണ്ണിനും കണ്ടകശനിക്കും രാഷ്ട്രീയകോമരങ്ങളില്‍ നിന്നും ഉണ്ടാവുന്ന ദുരനുഭവങ്ങള്‍, യുക്തിവാദികള്‍ക്കും ജനാധിപത്യവാദികള്‍ക്കും ചേകനൂരിനെ കൈകാര്യം ചെയ്‌തതിനോടു സാമ്യപ്പെടുത്താവുന്ന അനുഭവങ്ങള്‍...
നീതിബോധമുള്ളവര്‍, സ്വന്തം സ്വാതന്ത്ര്യത്തിനും അന്യന്റെ സ്വാതന്ത്ര്യത്തിനും വില കല്‍പിക്കുന്നവര്‍, കലകളായിക്കോട്ടെ, നേരം പോക്കുകളായിക്കോട്ടെ എല്ലാതരത്തിലുമുളള സര്‍ഗ്ഗപരമായ ഇടപെടലുകള്‍ക്ക്‌, വെളിപ്പെടുത്തലുകള്‍ക്കായി അതിനുള്ള അവസരങ്ങള്‍ക്കായി ഒന്നിച്ചു നില്‍ക്കാനും വേണ്ടിടത്ത്‌ പോരടിക്കാനും, രാഷ്ട്രീയത്തിനും മതത്തിനും മുമ്പില്‍ തല കുനിക്കാത്തവര്‍ മുന്നോട്ടുവരണം.

( പറയാനുള്ള കാര്യങ്ങള്‍ പറയാനുള്ള ഒരിടമായാണ്‌ ബ്ലോഗിനെ പലരും സമീപിക്കുന്നത്‌. എന്നാല്‍ ഇന്ന്‌ അതിനുള്ള അവസരം നഷ്ടപ്പെടുകയാണ്‌. ഐ.പി. പിടുത്തവും കക്ഷിരാഷ്ട്രീയ കഴുത്തറപ്പുമായി ചിലര്‍ രംഗത്തെത്തിയെല്ലൊ. ഞെട്ടിക്കുന്ന വിവരങ്ങള്‍, അഭിപ്രായങ്ങള്‍ പല പേരുകളില്‍ പ്രസിദ്ധപ്പെടുത്തുന്നതാവും ഉചിതമെന്ന്‌ എനിക്കിപ്പോള്‍ തോന്നുന്നു. അതൊക്കെ പോകട്ടെ...)

-
ലേബലിന്‌ കടപ്പാട്‌ ചിത്രകാരനോട്‌

Thursday, June 4, 2009

ജെ.സി.ബി.ക്കും അഴിക്കോടിനും ഒരേ വാടക


മുമ്പൊക്കെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ ജനപക്ഷത്തു നിന്നുകൊണ്ട്‌ ഭരണാധികാരികളെ രൂക്ഷമായി വിമര്‍ശിക്കാറുണ്ടായിരുന്നു. നന്മയുടേയും നീതിബോധത്തിന്റേയും പിന്‍ബലത്തോടെയായിരുന്നു ഇതൊക്കെ. എന്നാല്‍ ഇന്ന്‌ കമ്മ്യൂണിസ്‌റ്റ്‌ കുഞ്ഞഹമ്മദ്‌, കമ്മ്യൂണിസ്‌്‌റ്റ്‌ വിരുദ്ധന്‍ എം.മുകുന്ദന്‍ തുടങ്ങി ഗാന്ധിസ്‌റ്റ്‌ അഴിക്കോട്‌ (ജെ.സി.ബി.ക്കും അഴിക്കോടിനും ഒരേ വാടകയെന്നത്‌ ഒരു കോഴിക്കോടന്‍ ചൊല്ല്‌) വരെയുള്ളവരായ കക്ഷിരാഷ്ട്രീയമൂടു താങ്ങികളായ സാംസ്‌കാരികപ്രവര്‍ത്തകര്‍ വി.എസ്‌. അച്യുതാനന്ദന്‍ എന്ന മുഖ്യമന്ത്രിയെ ചീമുട്ടയെറിയുന്നത്‌ ജനപക്ഷത്തു നിന്നുകൊണ്ടാണോ ? അങ്ങിനെയല്ലതെന്നും പിണറായിപക്ഷത്തുനിന്നുള്ള അളിഞ്ഞ ഒരു രാഷ്ട്രീയ പ്രയോഗമാണിതെന്നും ജനം ഒറ്റയടിക്കു പറയും. കഴിഞ്ഞ ലോകസഭാതെരഞ്ഞെടുപ്പിലൂടെ ജനം അത്‌ തെളിയിക്കുകയും ചെയ്‌തു.

പിണറായി പ്രതിനിധീകരിക്കുന്ന ഒരു വിഭാഗവും അച്യൂതാനന്ദന്‍ എന്ന വ്യക്തി ഉയര്‍ത്തുന്ന നിലപാടുകളും തമ്മിലുള്ള എറ്റുമുട്ടലുകള്‍, ചിരികളായും, മുള്ളുള്ള മൗനമായും അട്ടഹാസങ്ങളായും ചുമരെഴുത്തുകളുമായി വര്‍ത്തമാനകാല മലയാളി വായിച്ചുകൊണ്ടിരിക്കുന്നു.

അധികാരത്തോട്‌ ഒട്ടി നില്‍ക്കാനുള്ള വ്യാഗ്രതയുടെ ഭാഗമായുള്ള രാഷ്ടീയ അടിയൊഴുക്കുകളെന്ന്‌ ഇവയെയൊക്കെയെന്ന്‌ സാമാന്യവല്‍ക്കരിക്കാനും കഴിയില്ല. ഇതൊരു നിസ്സാര കാര്യമല്ല. ഒരു ഉന്നത ദര്‍ശനം പ്രയോഗത്തിലൂടെ പരാജയം തെളിയിച്ചിട്ടും. കടുകട്ടിയായ ഘടന സൂക്ഷിക്കുന്ന ഒരു അധികാരസ്ഥാപനമായി നിലനിന്നുപോന്നിരുന്ന ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിക്കകത്തും പുറത്തുമായി, അകം പൊളിക്കുന്ന ചില ചോദ്യങ്ങള്‍ ഉയര്‍ന്നുവരുന്നു എന്നുവേണം ഊഹിക്കാന്‍. കടലിലിട്ട കല്ലിന്റെ ഓളങ്ങള്‍ പതുക്കെയാണ്‌ കരയിലെത്തുന്നതെന്നുമാത്രം. കമ്മ്യൂണിസ്‌റ്റ്‌ ഇന്റര്‍നാഷണല്‍ പിരിച്ചുവിട്ടിട്ടും കാലങ്ങളേറെ കഴിഞ്ഞാണല്ലൊ സോവിയറ്റുയുണിയന്‍ പിരിച്ചുവിടുന്നത്‌. സമൂഹത്തിന്റെ മേല്‍ ഭാരമായി തീര്‍ന്നത്‌ അടര്‍ന്നുവീഴുന്നത്‌ വളരെ പതുക്കേയാവാം. അങ്ങിനെയൊരു അടര്‍ന്നുവീഴ്‌ചതന്നെയാണോ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്‌ ?

സ്വാഭാവികമായും ഏറ്റുപറച്ചിലുകള്‍ വേണ്ടി വരും. അത്തരം ഏറ്റു പറച്ചിലുകള്‍ക്ക്‌ എളുപ്പവഴിയായി, കേരളത്തില്‍ കമ്മ്യൂണിസ്‌റ്റുകള്‍ ചെയ്‌തുകൂട്ടിയ പാപങ്ങളെല്ലാം
ഇങ്ങിനെ ഒരു ആള്‍രൂപത്തിലേക്ക്‌ ആവാഹിച്ച്‌ തടി ഊരാനുള്ള തത്രപ്പാടിലാണ്‌ പാര്‍ട്ടിയും പിണറായിഭക്തരും.

പിണറായി പാര്‍ട്ടിയെ മാറാന്‍ പ്രേരിപ്പിക്കുന്നുവെന്നോ, ആധുനികവല്‍ക്കരിക്കുന്നുവെന്നോ ആരെങ്കിലും പറഞ്ഞാല്‍ അതൊട്ടും ശരിയാവില്ലതാനും. പാര്‍ലിമെന്റററി ജനാധിപത്യത്തിന്റെ ചക്കരക്കുടത്തില്‍ കൈയ്യിട്ടുമാന്തിയ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍, വലതുപക്ഷത്തെപോല തന്നെ ആ ചക്കരക്കുടത്തിലേക്കുള്ള കോണിപ്പടകളായി മതത്തേയും, ജാതിയേയും സ്വജനപക്ഷപാതങ്ങളേയും ഉപയോഗപ്പെടുത്തിയിരുന്നു. വളരെ കഴിഞ്ഞ്‌ പുനരാലോചനകങ്ങളും വരാറുണ്ടായിരുന്നു. അങ്ങിനെയാണ്‌ ഇ.എം.ശങ്കരന്‍ നമ്പൂതിരിപ്പാട്‌ വളര്‍ത്തി വലുതാക്കിയ ഇന്ത്യന്‍യൂണിയന്‍ മുസ്ലിംലീഗിനെ പിന്നീട്‌ മൂപ്പര്‌ ജീവിച്ചിരിക്കുമ്പോള്‍ തന്നെ പടിക്കു പുറത്താക്കി പിണ്ഡം വെച്ചത്‌. അങ്ങിനെ വെച്ച പിണ്ഡം സ്വയമേറ്റെടുത്തു വിഴുങ്ങണമെന്ന്‌ ശാഢ്യംപിടിച്ച്‌ രേഖ ചമച്ചിരുന്നു പണ്ട്‌ എം.വി. രാഘവനും പിണറായി വിജയനും കൂട്ടരും. അവിടെയേയും സാമര്‍ത്ഥ്യമേറെ കാണിച്ച പിണറായി പാര്‍ട്ടിയിലും എം.വി.ആര്‍ പാര്‍ട്ടിക്ക്‌ വെളിയിലുമായി.എന്നാല്‍ പിണറായിയും കൂട്ടരും നിലപാടുകളില്‍ യാതൊരു മാറ്റവുമില്ലാതെ കുഴിയാനകളെപോലെ അവസരം കാത്തിരിക്കാന്‍ കുഴികള്‍ നിര്‍മ്മിച്ചികൊണ്ടേയിരുന്നു. കോഴിക്കോട്‌ ഐസ്‌ക്രീം പാര്‍ലറിലേക്ക്‌ കോണിപ്പടികള്‍ ഇറക്കി വെച്ചത്‌ അങ്ങിനെയാണ്‌. ഇരുതലമൂര്‍ച്ചയുള്ള ആ വാള്‍പ്രയോഗത്തില്‍, പാര്‍ട്ടിക്ക്‌ താല്‍ക്കാലിക ലാഭം മാത്രമേ നേടാന്‍ കഴിഞ്ഞുള്ളു.

പിണറായിയുണ്ടോ വിടുന്നു. മലപ്പുറത്ത്‌ സംസ്ഥാന സമ്മേളനം വെച്ച്‌ മുസ്‌്‌ലിംലീഗിതരരേയും ചില ലീഗുകാരേയും കൂടെ കൂട്ടി ചക്കരക്കുടത്തിലേക്കുള്ള കോണപ്പടികള്‍ പുതുക്കുപണിയാന്‍ ശ്രമിച്ച്‌ കുറെയൊക്കെ വിജയിച്ചു. ഇതിനിടയിലൊക്കെ പാര്‍ട്ടിക്കുള്ളത്‌ പാര്‍ട്ടിക്കും പിണറായിക്കുള്ളത്‌ പിണറായിക്കും ഉണ്ടാക്കി കഴിഞ്ഞിരുന്നു. ധാര്‍ഷ്ട്യങ്ങളും കുതന്ത്രങ്ങളും നിലനിര്‍ത്തിക്കൊണ്ടു തന്നെ "ഉല്‍പതിഷ്‌ണുക്കള്‍" എന്ന മുഖംമൂടി ധരിച്ച്‌ ചക്കരക്കയ്യുകള്‍ നക്കിക്കൊണ്ടേയിരുന്നു. കുഴിയാനകുഴികള്‍ അധികാരത്തിന്റെ കൂടാരങ്ങളായി, മനോരമ മുത്തശ്ശി "മിന്നല്‍ പിണറായി" എന്ന്‌ ലീഡെഴുതി. പിന്നീട്‌ ഈ തന്ത്രം കോട്ടയത്തു പയറ്റി അച്ചായന്‍മാരെ വശത്താക്കാനുള്ള തന്ത്രങ്ങള്‍ അമ്പേ പരാജയപ്പെടുത്തിയത്‌ സ്വന്തം പക്ഷക്കാരു തന്നെ. ധ്യാനകേന്ദ്രങ്ങളെ പുകഴ്‌ത്തിയതും ളോഹകാരെ പൊക്കിപ്പിടിച്ചതുമൊക്കെ വെറുതെയായി. പിന്നെ, പിണറായി പൊന്നാനിയില്‍ പോയി (തോറ്റു) തൊപ്പിയിട്ടപ്പോഴാണ്‌ പാര്‍ട്ടിക്ക്‌ അല്‍പമെങ്കിലും കാര്യങ്ങള്‍ `കൗതിരിഞ്ഞത്‌ " എന്നു തോന്നുന്നു.


Thursday, May 28, 2009

മരമാക്രിയെ പിടിച്ചു

മരമാക്രിയുടെ "ശാസ്‌ത്രീയനാമം" തൊട്ടു കുടുംബപുരാണം അടക്കം ഫോട്ടോ സഹിതം ഉടനെ പ്രതീക്ഷിക്കാം.

Thursday, February 26, 2009

"ക്രൈം നന്ദകുമാര്‍ മുഖ്യമന്ത്രിയാവണം"


കേരളീയനെ പോലെ ഇത്രയും രാഷ്ട്രീയ ജാഗ്രതയുള്ള മറ്റൊരു ജനസമൂഹം ലോകത്ത്‌ മറ്റൊന്നു കാണാന്‍ സാദ്ധ്യതയില്ല. സാഹിത്യം, സാംസ്‌കാരികം, മതം തുടങ്ങി എല്ലാ മേഘകളേയും രാഷ്ട്രീയവുമായി ബന്ധപ്പെടുത്തി മാത്രമെ മലയാളിക്ക്‌ സംസാരിക്കാന്‍ കഴിയൂ. പ്രാതലില്ലെങ്കിലും പത്രം വായിക്കുന്ന മലയാളി അങ്ങിനെ സംസാരിച്ചില്ലെങ്കിലല്ലെ അതിശയമുള്ളൂ.

എന്നാല്‍ എല്ലാ വാര്‍ത്തകളും മലയാളി അറിയുന്നില്ലതാനും. ഏതെങ്കിലും കൊസ്രാകൊള്ളികളോ കുതറ വിദ്വാന്‍മാരോ വിളിച്ചുകൂവുന്നതുവരെ, കണ്ട്‌ കണ്ട്‌ കേരള രാഷ്ടീയം ദുരൂഹമായ ഏതെല്ലാമോ ചളികുണ്ടുകളിലാണ്‌ അളിഞ്ഞ്‌ പുളയുന്നത്‌ എന്നത്‌ വാര്‍ത്തയാവാറില്ല.

തെരുവുകളില്‍ പരസ്‌പരം ചെളിവാരിയെറിഞ്ഞ്‌, തെറിപറഞ്ഞ്‌ പോരടിക്കുന്ന അനുയായികളെ കുത്തി മരിക്കാന്‍ വിട്ട്‌, അങ്ങ്‌ തിരുവനന്തപുരത്ത്‌ നേതാക്കള്‍ തോളോടുതോളുരുമ്മി ജനതയെ വഞ്ചിക്കുന്ന ചില പിന്നാമ്പുറകഥകളെങ്കിലും മലയാളി അറിയുന്നത്‌ അങ്ങിനെ ചിലരുടെ പ്രവര്‍ത്തനഫലമായാണ്‌.

കേരളരാഷ്ടീയത്തിലെ ഭീഷ്‌മാചാര്യന്‍ കെ.കരുണാകരനുമായി ബന്ധപ്പെട്ട കഥകളൊക്കെ, രാഷ്ട്രീയ നെറികേടുകളൊക്കെ എതിര്‍കക്ഷികള്‍ക്ക്‌ അറിയാമായിരുന്നിട്ടും നവാബ്‌ രാജേന്ദ്രന്‍ എന്ന ഒറ്റയാന്‍ വേണ്ടിവന്നില്ലേ, കുറച്ചു കാലമെങ്കിലും അദ്ദേഹത്തെ പിടിച്ചു ശരശയ്യയില്‍ കിടത്താന്‍. കുഞ്ഞാലിക്കഥകള്‍ മലയാളി ആദ്യമറിയുന്നത്‌ ക്രൈം നന്ദകുമാറിലൂടേയല്ലേ. അതു മുതലാണ്‌ എല്‍.ഡി.എഫ്‌.-യുഡിഎഫ്‌ ആഭിചാര ക്രിയകളെക്കുറിച്ച്‌ നാട്ടാരറിഞ്ഞു തുടങ്ങിയത്‌. ഇനി മൂന്നാം കക്ഷിയായ ബിജെപിക്കാര്‍ക്ക്‌ അവസരം കിട്ടിയാല്‍ മുട്ടിലിഴഞ്ഞിവര്‍ ഐക്യം പ്രകടിപ്പിക്കും.

എന്നാല്‍ ക്രൈം നന്ദകുമാര്‍ ഒര്‌ ഒറ്റയാനാണെന്ന്‌ പെട്ടെന്നാര്‍ക്കും പറയാന്‍ പറ്റില്ല. നെറികേടുകളും നീതികേടുകളും കണ്ടു മടുത്ത ചില ബ്യൂറോക്രാറ്റുകളും ചില പോലീസ്‌ ഉദ്യോഗസ്ഥന്‍മാരും ചില വക്കീലന്‍മാരും ചില രാഷ്ട്രീയക്കാരും എങ്ങിനെയെങ്കിലും ചില സത്യങ്ങള്‍ വിളിച്ചു പറയാന്‍ കൊതിച്ചിരുന്നു. അവരെയൊക്കെ നന്ദകുമാര്‍ എന്ന പഴയ സഖാവ്‌ ഉപയോഗപ്പെടുത്തി. എന്തിന്‌്‌ ഇപ്പോള്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്ന ലവ്‌ലിന്‍ കേസില്‍ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനും കൂട്ടര്‍ക്കും എതിരെ പൊതു താല്‍പര്യ കേസു കൊടുക്കാനുള്ള വകയും വകുപ്പും ഉണ്ടാക്കിക്കൊടുത്തത്‌ പോളിറ്റ്‌ബ്യൂറോ അംഗമായിരുന്ന ബാലാനന്ദനായിരുന്നു എന്നൊരു ഏറ്റു പറച്ചില്‍ ഈയിടെ നടന്നിരുന്നു. (പണ്ട്‌ മാര്‍ക്‌സ്‌ പറഞ്ഞ 'ആന്തരിക വൈരുദ്ധ്യം' എന്നത്‌ ഇതാണാവോ ?)

എന്തായാലും വിപ്ലവ വായാടികളേക്കാള്‍ നന്ദകുമാറും നവാബ്‌ രാജേന്ദ്രനും കേരളീയ പൊതു സമൂഹത്തിന്‌ മോശമല്ലാത്ത സംഭാവനകളാണ്‌ നല്‍കിയിരിക്കുന്നത്‌ എന്ന കാര്യം ചരിത്രം പറയട്ടെ. നമമുടെ നാട്‌ എത്ര മാത്രം കെട്ടു പോയെന്ന കാര്യമെങ്കിലും ക്രൈമിലൂടെയും നന്ദകുമാറിലൂടേയും നാട്ടാരറിഞ്ഞിരുന്നു. ഒരു ബദല്‍ മാധ്യമം പോലെ അതു ചില അല്‍ഭുത വാര്‍ത്തകളുമായി ജനങ്ങളുടെ മുന്നിലെത്തി. മുന്‍നിര മാധ്യമങ്ങള്‍ അതിന്റെ നിഴല്‍ പറ്റി നിവൃത്തിയില്ലാതെ പലതും വാര്‍ത്തയാക്കി.

അവിശുദ്ധ സഖ്യങ്ങളുടെ അതിഭാവുകത ഏറെ പ്രകടമാവുന്ന ഒന്നായി മാറുന്ന കേരളരാഷ്ടീയത്തില്‍ പൊതുജനങ്ങളെ വെറും കഴുതകളാക്കി ഇവര്‍ കളിക്കുന്ന കളികളൊക്കെ ഇനിയും പുറത്തു വരാനിരിക്കുന്നതേയുള്ളു. പഞ്ചായത്ത്‌ ഭരണ സംവിധാനങ്ങളില്‍ തുടങ്ങി ചങ്ങലയായി കിടക്കുന്ന ഈ ജനവിരുദ്ധ-അഴിമതിക്കഥകള്‍ വെറുതെ ഒന്നു കണ്ണോടിച്ചാല്‍ വ്യക്തമാകാവുന്നതേയുള്ളു.

പാര്‍ട്ടി ലോക്കല്‍ സെക്രട്ടറിക്കോ, എന്‍.ജി.ഒ. യൂണിയന്‍ സെക്രട്ടറിക്കോ ഒന്നു കറക്കിയാല്‍ ഭൂലോകമലയാള ഭരണമേഘലയിലെ സകലമാന രേഖകളുടേയും ഫാക്‌സ്‌ ഫയല്‍ നമ്പറടക്കം മുന്നിലെത്തുന്ന, പ്രസിദ്ധബ്ലോഗറും രാഷ്ട്രീയ നിരീക്ഷകനും അച്ചടിമാധ്യമ പ്രഭുവുമായ ശ്രീ ശ്രീ സ ഖ. മാരീചന്‍ അവര്‍കളുടെ പുതിയ പോസ്‌റ്റും (ലാവലിന്‍ കേസിലെ ഇയാഗോ!! ) ആ ഒരു പശ്ചാത്തലത്തില്‍ വേണം വായിച്ചെടുക്കാന്‍

ഒരു കേഡര്‍ പാര്‍ട്ടിയായ സിപിഎമ്മിന്റെ നേതൃ നിരയിലെത്തിപ്പെട്ട ശര്‍മ്മയേക്കാള്‍ സ: മാരീചന്‌ സ്വീകാര്യനാവുന്നത്‌ ജി. കാര്‍ത്തീകേയനും, "പാവം" കടവൂര്‍ ശിവദാസനുമാണത്രെ. അതുകൊണ്ടാണല്ലൊ മഹാനായ മുന്‍ മന്ത്രി ജി. കാര്‍ത്തികേയന്റെ ലേഖനം ദേശാഭിമാനിയില്‍ അമിത പ്രാധാന്യത്തോടെ ഈയിടെ പ്രത്യക്ഷപ്പെട്ടത്‌. കാറല്‍ മാര്‍ക്‌സിനെ മറന്നാലും ഇവര്‍ക്ക്‌ കാര്‍ത്തികേയനെ മറക്കാനൊക്കുമോ. വലിയൊരു അവസരമായിരുന്നില്ലെ ഇഷ്ടന്‍ ഒരുക്കി വെച്ചത്‌.

ഉന്നതമായ ലക്ഷ്യങ്ങള്‍ക്കുവേണ്ടി മാര്‍ഗ്ഗങ്ങളുടെ വിശുദ്ധി തിരയരുതെന്ന കമ്മ്യൂണിസ്റ്റ്‌ സമീപന രീതിയുടെ നിഴല്‍ പറ്റി പണം നേടാനായി ഏത്‌ അവിശുദ്ധ കൂട്ടും ആവാമെന്ന തരത്തില്‍ അധ:പതിച്ചുപോയ ഒരാള്‍കൂട്ടമായി ചില മാര്‍ക്‌സിസ്‌റ്റുകളെങ്കിലും മാറി എന്നത്‌ ഏറെ ദയനീയമാണ്‌.

കമ്മ്യൂണിസ്റ്റ്‌ ബോധം വെച്ച്‌ ലോട്ടറി എന്ന ചൂതാട്ടത്തിനെതിരേയും, എ.ഡി.ബി.ക്കെതിരേയും, ഭൂമാഫിയകള്‍ക്കെതിരേയും, പെണ്‍വാണിഭക്കാര്‍ക്കെതിരേയും, കയ്യേറ്റക്കാര്‍ക്കെതിരേയും, യുഡിഎഫ്‌-പിണറായി അഴിമതികള്‍ക്കെതിരേയും ഘോര ഘോരം മുഷ്ടി ചുരുട്ടിയ വി.എസ്‌.അച്യൂതാന്ദന്‍ സഖാവ്‌ പറഞ്ഞതൊക്കെ വിഴുങ്ങി, പത്തി മടക്കി, പാര്‍ട്ടിക്ക്‌ മുമ്പില്‍ ഓച്ചാനിച്ച സ്ഥിതിക്ക്‌. മാരീചന്റേയും കൂട്ടരുടേയും അഭ്യര്‍ത്ഥന മാനിച്ച്‌ മലയാളികള്‍ ഒന്നടങ്കം ക്രൈം നന്ദകുമാറിനെ പോലുള്ളവരെ മുഖ്യമന്ത്രി കസേരയില്‍ ഇരുത്തി പരീക്ഷണം നടത്തണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു.

Tuesday, January 27, 2009

കാവി താലിബാന്‍

സ്വാത് ഇതാ ഇവിടെയുണ്ട് എന്ന പോസ്‌റ്റിനിട്ട കമന്റാണിത്‌

"വളരെയധികം സത്യമുള്ളതാണെന്നോ നിങ്ങളീ പറയുന്ന വാക്കുകള്‍. വര്‍ത്തമാനകാലത്തെ ഏറ്റവും വലിയ ശരികളാണീ പറഞ്ഞതെല്ലാം.

ഒരു ആശയം, അതു നിര്‍മ്മിക്കുന്ന ചട്ടകൂട്‌. അതിനുള്ളിലെ അടിമകള്‍ ഏതോ തരം കൃത്രിമസുരക്ഷിതത്വബോധം കൊണ്ട്‌ അന്യനെ അലമ്പായി കാണുകയും അന്ത്യം വരുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു. ആ ധാരണകള്‍ക്ക്‌ വെളിയിലുള്ളതിനെയെല്ലാം നിഷേധിക്കണം എതിര്‍ക്കണം വധിക്കണം എന്ന രീതിയിലാണ്‌ ഇത്തരം പ്രത്യയശാസ്‌ത്രങ്ങളെല്ലാം വളര്‍ന്നുവികസിച്ചത്‌. ഒരു തരം അന്ധത സൃഷ്ടിക്കല്‍, ആശയപരമായ അടിമത്വബോധനിര്‍മ്മാണം. ഇതൊരു ചരിത്ര സത്യം.

മതങ്ങളുടെ പുതിയ സംഘടനാ വേഷം കെട്ടലുകളില്‍ ഇത്‌ ഭീകരമായ രീതിയില്‍ വളര്‍ന്നുവരുന്നു. എന്നാല്‍ പഴയ മതങ്ങള്‍ക്ക്‌ ഈയൊരു സമീപന രീതി എവിടെ നിന്നു കിട്ടി ? പൊതുയോഗങ്ങള്‍, പോസ്‌റ്ററൊട്ടിക്കല്‍ പ്രകടനങ്ങള്‍ മുറിച്ചുകടക്കുന്നവനെ ചവിട്ടിതള്ളുക ഇത്യാധി കര്‍മ്മങ്ങളൊക്കെ ഇവരെ ആരാണ്‌ പഠിപ്പിച്ചത്‌. മത ദര്‍ശനങ്ങളല്ല എന്നത്‌ ഉറപ്പുള്ള കാര്യം തന്നെ. മറ്റു ഭൗതിക പ്രത്യയശാസ്‌ത്രങ്ങള്‍ക്കും ദര്‍ശനങ്ങള്‍ക്കും അതിലൊരു പങ്കുമില്ലേ ? മതസംഘടനകള്‍ മാത്രമാണോ ഇത്തരം മൃഗീയതകള്‍ മനുഷ്യനു നേരെ ആവര്‍ത്തിച്ചത്‌ ?

കമ്മ്യൂണിസ്റ്റ്‌ പ്രത്യയശാസ്‌ത്രം പേറുന്നവര്‍ പോലും ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കുന്നില്ലെ ? ഇന്നും ഇതിനൊരു മാറ്റമുണ്ടോ ? എത്ര രക്തസാക്ഷികള്‍ ? എത്ര ജീവച്ഛവങ്ങള്‍ ?

സംഘടനാപരമായ ധാര്‍ഷ്‌ഠ്യത്തിനു വഴങ്ങാത്തവരെ നമ്മളീ പറയുന്ന പുരോഗമനവാദികള്‍ പോലും എങ്ങിനെയാണ്‌ കൈകാര്യം ചെയ്യാറുള്ളത്‌ ? നമ്മുടെ ചുറ്റുപാടുകളൊക്ക തെളിവുകള്‍ ഏറെയുണ്ടല്ലൊ. എന്തിന്‌ സ്‌ത്രീകളെപോലും കൈകാര്യം ചെയ്യുന്ന രീതി ഈ താലിബാന്‍കാരില്‍ നിന്നും വ്യത്യസ്‌തമല്ലല്ലൊ. കുറ്റിയാടിയിലെ വിനിത ടിച്ചര്‍ ഇന്നും അനുഭവിക്കുന്ന പീഢനങ്ങള്‍ക്ക്‌ അന്ത്യം കുറിക്കാന്‍ മലയാളികളായ പുരോഗമനവാദികള്‍ക്ക്‌ കഴിഞ്ഞില്ലല്ലൊ. കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിയിലെ പി.ഇ. ഉഷ എത്രമാത്രം വിഷമങ്ങള്‍ അനുഭവിച്ചു ? ഇപ്പോഴും അതേ, മദ്യകച്ചവടക്കാരോടൊപ്പം കൂടിയ പാര്‍ട്ടിക്കാരില്‍ നിന്നാണ്‌ ഇപ്പോള്‍ ദുരിതങ്ങള്‍. ഇത്തരം വിഷയങ്ങളിലെങ്കിലും പുരോഗമന വാദികളുടെ നിലപാടുകള്‍ തെളിയിക്കേണ്ടത്‌ വാക്കുകളിലാവരുത്‌ മറിച്ച്‌ പ്രവര്‍ത്തികളിലാവണം എന്ന്‌ ആഗ്രഹിച്ചുപോവുന്നു. "

കൂട്ടത്തില്‍ ഭൂമിപുത്രിയുടെ ഈ കവിതയും വായിക്കുക : http://jalatharangam.blogspot.com/2009/01/blog-post.html

Thursday, January 22, 2009

തല്ലു മേള

സരസ്വതിക്ക് എത്ര മുലകളുണ്ട് ? എന്ന ചിത്രകാരന്റെ പോസ്‌റ്റുമായി ബന്ധപ്പെട്ട്‌ ഇറങ്ങിയ മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ :
പത്തുമുലയുള്ള പട്ടികള്‍ക്ക് എത്ര തലയുണ്ട്?

ഒരു സൈബര്‍ കൊടും ഭീകരന്‍ പിറക്കുന്നു!

അതെ. ഞാൻ തന്നെ

സന്തോഷിനുള്ള മറുപടി

ഐ.ടി നിയമവും മലയാളം ബ്ലോഗും

ബ്ലോഗും നിയമങ്ങളും

വായനയും അതിവായനയും

ബ്ലോഗ് മര്‍ക്കടമുഷ്ടിയുടെ വേദിയല്ല

ചിത്രകാരന്‍ ഒരു കേസുകെട്ട്‌

അല്ല ബെര്‍ളീ........... ചിത്രകാരന്‍ കേസ് ....

ചിത്രകാരനും ഞാനും ..!

ബ്ലോഗില്‍ പോലീസ്‌

ചിത്രകാരൻ എന്ന ബ്ലോഗറോടു് ഒരഭ്യർത്ഥന

ത്ഫൂലോഗം !

മുല വരുത്തിയ വിന -കഥ

കരിവാരം

കൊടുങ്കാറ്റു പോലെ ഒരു ബ്ലോഗര്‍

ചിത്രകാരവിജയം ആട്ട് - കഥ....

ചിത്രകാരനോട്

ദേവിയുടെ മുലകളും വയറും

ബൂകമ്പം

പൊന്നമ്പലത്തിനു് വായിച്ചുപഠിക്കാന്‍, ചിത്രകാരനും

ബൂലോഗ ഭൂമികുലുക്കം

ഹോ ഹോ എന്തെല്ലാം കോലാഹലമാണ്‌ ഈ ചിത്രകാരന്‍ വരുത്തിവെച്ചിരിക്കുന്നത്‌. 'ബൂലോഗ' ഭൂമി കുലുക്കവും ചായകോപ്പയിലെ കൊടുങ്കാറ്റും പരാതിയും പോലീസും പട്ടാളവും. ച്ഛെ.. ച്ഛെ.... ഇതെന്തു ലോകം ?

ചരിത്രത്തിലെ വിപ്ലവകാരികളൊക്കെ ഇങ്ങിനെ ചില പ്രതിസന്ധിഘട്ടങ്ങളിലൂടേയാണത്രെ കടന്നുപോയിട്ടുള്ളത്‌. വിഷം തന്നും തൂക്കിലേറ്റിയും കുരിശില്‍ തറച്ചുമാണത്രെ അവരെയൊക്കെ അടക്കിനിര്‍ത്തിയത്‌. ഒരു വിപ്ലവകക്ഷി ഭരിക്കുന്ന നാട്ടില്‍ അതൊട്ടുമുണ്ടാവില്ലെന്ന്‌ സമാധാനിക്കാം.

സംഗതി അങ്ങിനെയൊക്കെയാണെങ്കില്‍ പോലും പാര്‍ട്ടിക്കാരെ കൂട്ടാതെ പോലീസ്‌ സ്‌റ്റേഷന്റെ പടി കടന്നാല്‍ പ്രതികളെ ഏമാന്‍മാരുടെ കൊമ്പന്‍ മീശയില്‍ തുക്കിയിടുന്ന നാടാണ്‌ കേരളം എന്നു കൂടി നാം ഓര്‍ക്കണം. അതു കൊണ്ടു ചിത്രകാരന്‍ എതെങ്കിലും ഭരണകക്ഷി ലോക്കല്‍ നേതാവിനേയും കൂട്ടിയാവാം അവിടെ മുഖം കാണിച്ചത്‌.

എന്നാല്‍ ഇവിടെയാണ്‌ നൂലാമാലകളുടെ തുടക്കം. പകരത്തിനു പകരമായി, സരസ്വതിയുടെ അനുഗ്രഹം വേണ്ടുവോളമുള്ള ചിത്രകാരന്റെ വാക്‌വിലാസം പാര്‍ട്ടിക്കുവേണ്ടി ഉപയോഗപ്പെടുത്താനായി വരം ചോദിച്ചാലാണ്‌ കുഴങ്ങുക. (കുരിശു പേടിച്ച്‌ ക്രിസ്‌തു തട്ടുകടക്കാരനായി മാറി ജീവിതം കഴിക്കുന്ന കാര്യമൊന്നാലോചിച്ചു നോക്കൂ, ചാക്കു ബോര്‍ഡെഴുതാന്‍ പാര്‍ട്ടിക്കാര്‌ ചിത്രകാരനോട്‌ ആജ്ഞാപിച്ചാല്‍ അങ്ങിനെയിരിക്കും ?)

പ്രശ്‌നം പിന്നേയും ഒട്ടനവധി. ആഭ്യന്തരം കൈകാര്യം ചെയ്യുന്നത്‌ പിണറായി പക്ഷക്കാരന്‍, ഐ.ടി. വകുപ്പ്‌ അച്യൂതാന്ദന്റെ കയ്യില്‍. പാര്‍ട്ടി നോക്കിയിട്ടും കാര്യമില്ല. പക്ഷം പിടിക്കേണ്ടിയും വരും എന്നാവുമ്പോള്‍ കാര്യങ്ങളാകെ പിടി വിട്ടു പോവുമല്ലൊ. ആദ്യമെ ചിത്രകാരനുവേണ്ടി -വക്കാലത്തു- പിടിച്ച കൈപ്പള്ളി ളോഹ അണിഞ്ഞ്‌ -ഉപദേശിയായ- പ്പോള്‍ ഇതൊന്നും എന്തേ സൂചിപ്പിക്കാതെ പോയത്‌ ? കൈ പൊള്ളിയതു കൊണ്ട്‌ കീബോര്‍ഡില്‍ കടിച്ചു പിടിച്ച്‌ പല്ലുകള്‍ കൊണ്ടും അക്ഷരം പെറുക്കി വെക്കുന്നതിനിടയില്‍ ആ പരമാത്മാവിനോട്‌ അതങ്ങു വിട്ടു പോയതാവാം. നമുക്കു പൊറുക്കാം. എന്തായാലും അഭയകേസുപോലെ ലവ്‌ലിന്‍ കേസിലെ പ്രതികളെ പിടിച്ചിട്ടു വേണം അവരുടെ മുഖത്തൊന്നു തുപ്പാന്‍ എന്നൊന്നും ഇനി ചിത്രകാരന്‍ പറയില്ല. 'ബൂലോഗ'മാന്യമഹാജനങ്ങളെ, അറിയപ്പെടാത്ത മുക്കുമുലകളെ ഇനി ചിത്രകാരന്‍ വെളിയിയില്‍ വരുത്തില്ല. സ്വന്തം മക്കളെ പണത്തിനായി അന്യന്‌ കാഴ്‌ചവെക്കുന്ന പറശ്ശിനിക്കടവു റിസോള്‍ട്ടുകളാണേ സത്യം. (അവരുടെയൊക്കെ പരസ്യം ചെയ്യാനുള്ളതാ. അന്നം മുട്ടിക്കുന്ന അറിവുകേടായി പോവും അതൊക്കെ.)