ഹോ ഹോ എന്തെല്ലാം കോലാഹലമാണ് ഈ ചിത്രകാരന്‍ വരുത്തിവെച്ചിരിക്കുന്നത്. 'ബൂലോഗ' ഭൂമി കുലുക്കവും ചായകോപ്പയിലെ കൊടുങ്കാറ്റും പരാതിയും പോലീസും പട്ടാളവും. ച്ഛെ.. ച്ഛെ.... ഇതെന്തു ലോകം ?
ചരിത്രത്തിലെ വിപ്ലവകാരികളൊക്കെ ഇങ്ങിനെ ചില പ്രതിസന്ധിഘട്ടങ്ങളിലൂടേയാണത്രെ കടന്നുപോയിട്ടുള്ളത്. വിഷം തന്നും തൂക്കിലേറ്റിയും കുരിശില്‍ തറച്ചുമാണത്രെ അവരെയൊക്കെ അടക്കിനിര്‍ത്തിയത്. ഒരു വിപ്ലവകക്ഷി ഭരിക്കുന്ന നാട്ടില്‍ അതൊട്ടുമുണ്ടാവില്ലെന്ന് സമാധാനിക്കാം.
സംഗതി അങ്ങിനെയൊക്കെയാണെങ്കില്‍ പോലും പാര്‍ട്ടിക്കാരെ കൂട്ടാതെ പോലീസ് സ്‌റ്റേഷന്റെ പടി കടന്നാല്‍ പ്രതികളെ ഏമാന്‍മാരുടെ കൊമ്പന്‍ മീശയില്‍ തുക്കിയിടുന്ന നാടാണ് കേരളം എന്നു കൂടി നാം ഓര്‍ക്കണം. അതു കൊണ്ടു ചിത്രകാരന്‍ എതെങ്കിലും ഭരണകക്ഷി ലോക്കല്‍ നേതാവിനേയും കൂട്ടിയാവാം അവിടെ മുഖം കാണിച്ചത്.
എന്നാല്‍ ഇവിടെയാണ് നൂലാമാലകളുടെ തുടക്കം. പകരത്തിനു പകരമായി, സരസ്വതിയുടെ അനുഗ്രഹം വേണ്ടുവോളമുള്ള ചിത്രകാരന്റെ വാക്‌വിലാസം പാര്‍ട്ടിക്കുവേണ്ടി ഉപയോഗപ്പെടുത്താനായി വരം ചോദിച്ചാലാണ് കുഴങ്ങുക. (കുരിശു പേടിച്ച് ക്രിസ്‌തു തട്ടുകടക്കാരനായി മാറി ജീവിതം കഴിക്കുന്ന കാര്യമൊന്നാലോചിച്ചു നോക്കൂ, ചാക്കു ബോര്‍ഡെഴുതാന്‍ പാര്‍ട്ടിക്കാര് ചിത്രകാരനോട് ആജ്ഞാപിച്ചാല്‍ അങ്ങിനെയിരിക്കും ?)
പ്രശ്‌നം പിന്നേയും ഒട്ടനവധി. ആഭ്യന്തരം കൈകാര്യം ചെയ്യുന്നത് പിണറായി പക്ഷക്കാരന്‍, ഐ.ടി. വകുപ്പ് അച്യൂതാന്ദന്റെ കയ്യില്‍. പാര്‍ട്ടി നോക്കിയിട്ടും കാര്യമില്ല. പക്ഷം പിടിക്കേണ്ടിയും വരും എന്നാവുമ്പോള്‍ കാര്യങ്ങളാകെ പിടി വിട്ടു പോവുമല്ലൊ. ആദ്യമെ ചിത്രകാരനുവേണ്ടി -വക്കാലത്തു- പിടിച്ച കൈപ്പള്ളി ളോഹ അണിഞ്ഞ് -ഉപദേശിയായ- പ്പോള്‍ ഇതൊന്നും എന്തേ സൂചിപ്പിക്കാതെ പോയത് ? കൈ പൊള്ളിയതു കൊണ്ട് കീബോര്‍ഡില്‍ കടിച്ചു പിടിച്ച് പല്ലുകള്‍ കൊണ്ടും അക്ഷരം പെറുക്കി വെക്കുന്നതിനിടയില്‍ ആ പരമാത്മാവിനോട് അതങ്ങു വിട്ടു പോയതാവാം. നമുക്കു പൊറുക്കാം. എന്തായാലും അഭയകേസുപോലെ ലവ്‌ലിന്‍ കേസിലെ പ്രതികളെ പിടിച്ചിട്ടു വേണം അവരുടെ മുഖത്തൊന്നു തുപ്പാന്‍ എന്നൊന്നും ഇനി ചിത്രകാരന്‍ പറയില്ല. 'ബൂലോഗ'മാന്യമഹാജനങ്ങളെ, അറിയപ്പെടാത്ത മുക്കുമുലകളെ ഇനി ചിത്രകാരന്‍ വെളിയിയില്‍ വരുത്തില്ല. സ്വന്തം മക്കളെ പണത്തിനായി അന്യന് കാഴ്‌ചവെക്കുന്ന പറശ്ശിനിക്കടവു റിസോള്‍ട്ടുകളാണേ സത്യം. (അവരുടെയൊക്കെ പരസ്യം ചെയ്യാനുള്ളതാ. അന്നം മുട്ടിക്കുന്ന അറിവുകേടായി പോവും അതൊക്കെ.)
Thursday, January 22, 2009
Subscribe to:
Post Comments (Atom)

No comments:
Post a Comment