ഭക്ഷണ കാര്യമാണ് കെങ്കേമം. മൃഷ്ടാന്ന ഭോജനം തട്ടി വിടുന്നത് പക്ഷെ അര്‍ഹരല്ലെന്നത് മറ്റൊരു സത്യം. ദൂര ദേശങ്ങളില്‍ വരുന്ന പ്രതിഭകള്‍ക്ക് ഈ ഭക്ഷണം കിട്ടാതെ പോവുന്നു. പാസ് വിതരണം നടത്തിയാണ് ഭക്ഷണം നല്‍കുന്നത്. ഈ പാസ് കെട്ടു കണക്കിന് കൈക്കലാക്കയിത് സിഐടിയു ഓട്ടോറിക്ഷക്കാരനും കോര്‍പ്പറേഷന്‍ ക്ലാര്‍ക്കുമാരും തുടങ്ങി എം.എല്‍.എ വരെ. ബന്ധുക്കളും പത്രക്കാരും നാട്ടുകാരും പ്രമാണിമാരും തല്ലുകൂടി മൃഷ്ടാന്നം ഭുജിക്കുമ്പോള്‍ ഭക്ഷണ ക്യൂവില്‍ നിന്നും ഔട്ടായത് എത്ര പ്രഭികളായ പിഞ്ചു കുഞ്ഞുങ്ങള്‍. അയ്യേ നാണക്കേടു തന്നെ. മലബാറുകാരന്‍ ലജ്ജിക്കട്ടെ.
ഇതൊരു പത്രക്കാരനും ചാനലുകാരനും റിപ്പോര്‍ട്ടു ചെയ്യുന്നില്ല. കാരണം ഇവരും പരിവാരങ്ങളും ഇഴഞ്ഞുകയറി ഭുജിക്കുന്നു്‌ണ്ടല്ലൊ.
ഈ മൈ. (മൈനയല്ല) ഡോ. (ഡോഗല്ല) തമാശ പറയാന്‍ തുടങ്ങിയിരിക്കുന്നു. മറ്റൊരു ബ്ലോഗറുടെ പോസ്‌റ്റിനിട്ട തമാശയാണത്രെ. ഇളിഭ്യന്‍. വിവരാവകാശ നിയമത്തെ പരിഹസിക്കാനാണ് മെനക്കെടുന്നത്. പിണറായിക്കും അധികാരത്തിന്റെ സകല തല തൊട്ടപ്പന്‍മാര്‍ക്കും പേടി സ്വപ്‌നമാണല്ലൊ ആ നിയമം. ഇപ്പോഴിതാ പ്രൈവറ്റ് കമ്പനികളെയും ആ വകുപ്പില്‍ പെടുത്താനുള്ള ആലോചന നടക്കുന്നു. ഈ സൂരജ് വിദ്വാനടക്കമുള്ള ആര്‍ത്തിപണ്ടാരങ്ങളുടെ പേടി സ്വപ്‌നമായി മാറും അത്. മൈ.....
ഏതൊരു വിവരത്തിനേയാണ് വിവരാവകാശ നിയമത്തില്‍ നിന്നും വിട്ടുമാറ്റുക ?
വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാളി കൂത്തക വിരുദ്ധനായി, ആത്മാഭിമാനത്തോടെ കുളിച്ചുനിന്നത് കോഴിക്കോട് നിന്നും നിര്‍മ്മിക്കുന്ന കേരള സോപ്‌സ് ആന്റ് ഓയില്‍സിന്റ സോപ്പു തേച്ചായിരുന്നു. നമ്മുടെ വിപ്ലവ കക്ഷി അത് പണ്ട് പൂട്ടിച്ചു. അവരുടെയടക്കം പലരുടേയും പശ്ചാത്താപത്താല്‍, നല്ല പ്രവര്‍ത്തനത്താല്‍ ഇന്നത് വീണ്ടും തുറന്നു പ്രവര്‍ത്തിക്കുന്നു, ഉല്‍ഘാടനം ചെയ്യപ്പെടുന്നു. നല്ലത്. ഇനി പഴയ മാര്‍ക്കറ്റ് അതിനു പിടിച്ചെടുക്കാന്‍ കഴിയുമോ എന്നത് കണ്ടറിയണം.
മറ്റൊന്ന് കോഴിക്കോട് നഗരഹൃദയത്തില്‍ കനോലികനാലിന് കുറുകെ ചാടുന്ന മേല്‍പാലത്തിന്റെ ഉല്‍ഘാടനം. മലബാറിയായ സാമൂഹ്യപരിഷ്‌കര്‍ത്താവ് വാഗ്‌ഭടാനന്ദ ഗുരുദേവന്‍ തുടക്കമിട്ട തൊഴിലാളി സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ഈ പാലത്തിന്റെ നിര്‍മ്മാണം. ഇന്നതിന്റെ പേര് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്ന്. ( http://ulccsltd.com/ )
ഇന്ദിരാഗാന്ധി റോഡ് അവസാനിക്കുന്ന ഈ ഇ.കെ.നായനാര്‍ ഓവര്‍ബ്രിഡ്‌ജിന്റെ നിര്‍മ്മാണം സുസ്ഥിര നഗരവികസന പദ്ധതിക്കായി ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്കില്‍ നിന്നും കടമെടുത്ത പണം കൊണ്ടായിരുന്നു. ഉല്‍ഘാടിക്കുന്നത് മൂത്ത ഏ.ഡി.ബി. വിരുദ്ധന്‍ ബഹു.മുഖ്യമന്ത്രി വി.എസ്.
ഈ പാല നിര്‍മ്മാണത്തിനു ചിലവായ ആറരകോടി അടക്കം വേറേയും എ.ഡി.ബി. കോടികള്‍ നഗരത്തില്‍ ചെലവഴിക്കാനുണ്ട്, ഫൂട്‌പാത്തുകളില്‍ ടൈല്‍സ് പതിക്കുക, പാര്‍ക്കുകളെ മോടി പിടിപ്പിക്കുക, ബസ് സ്റ്റോപ്പുകള്‍ ഭംഗിയുളളതാക്കുക. അങ്ങിനെ പലതും. ആ ജോലികളും ഏറ്റെടുത്തു നടത്തുന്നത് സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഈ ഊരാളുങ്കല്‍ സൊസൈറ്റി തന്നെ.