Wednesday, January 13, 2010
കൗമാര കലോല്‍സവം
കോഴിക്കോട്ട് സംസ്ഥാന സ്‌കൂള്‍ കലോല്‍സവം പൊടിപൊടിക്കുന്നു. ചാനലുകാരും പത്രക്കാരും മാഷന്‍മാരും ടീച്ചര്‍മാരും വിദ്യാര്‍ത്ഥികളും എല്ലാവരും ആഘോഷത്തിലാണ്. കാണാനും കേള്‍ക്കാനും അനവധി...
പരിപാടികള്‍ക്ക് സര്‍ക്കാര്‍ ഫണ്ടും, സ്‌പോണ്‍സര്‍ഷിപ്പുകളും യഥേഷ്ടം. പണത്തിന് ക്ഷാമമില്ലാത്തതിനാല്‍ പരിവാരങ്ങള്‍ക്കും ക്ഷാമമില്ല. രാഷ്ട്രീയക്കാര്‍ ഉദ്യോഗസ്ഥ പ്രമുഖര്‍ എല്ലാവര്‍ക്കും വേണ്ടത്ര....
ഭക്ഷണ കാര്യമാണ് കെങ്കേമം. മൃഷ്ടാന്ന ഭോജനം തട്ടി വിടുന്നത് പക്ഷെ അര്‍ഹരല്ലെന്നത് മറ്റൊരു സത്യം. ദൂര ദേശങ്ങളില്‍ വരുന്ന പ്രതിഭകള്‍ക്ക് ഈ ഭക്ഷണം കിട്ടാതെ പോവുന്നു. പാസ് വിതരണം നടത്തിയാണ് ഭക്ഷണം നല്‍കുന്നത്. ഈ പാസ് കെട്ടു കണക്കിന് കൈക്കലാക്കയിത് സിഐടിയു ഓട്ടോറിക്ഷക്കാരനും കോര്‍പ്പറേഷന്‍ ക്ലാര്‍ക്കുമാരും തുടങ്ങി എം.എല്‍.എ വരെ. ബന്ധുക്കളും പത്രക്കാരും നാട്ടുകാരും പ്രമാണിമാരും തല്ലുകൂടി മൃഷ്ടാന്നം ഭുജിക്കുമ്പോള്‍ ഭക്ഷണ ക്യൂവില്‍ നിന്നും ഔട്ടായത് എത്ര പ്രഭികളായ പിഞ്ചു കുഞ്ഞുങ്ങള്‍. അയ്യേ നാണക്കേടു തന്നെ. മലബാറുകാരന്‍ ലജ്ജിക്കട്ടെ.
ഇതൊരു പത്രക്കാരനും ചാനലുകാരനും റിപ്പോര്‍ട്ടു ചെയ്യുന്നില്ല. കാരണം ഇവരും പരിവാരങ്ങളും ഇഴഞ്ഞുകയറി ഭുജിക്കുന്നു്‌ണ്ടല്ലൊ.
Subscribe to:
Post Comments (Atom)

No comments:
Post a Comment