എന്തായാലും ഈ ഓണക്കാലത്തെ ബൂലോഗമുറ്റത്ത് കു-തറകെട്ടി കാ-പൂവിടുന്നത് ഒരുക്കിവെക്കുന്നത് നല്ല കാഴ്‌ചയല്ല, തല്ലുകാഴ്‌ചയാണ്.
ബോധമുദിച്ച ശേഷം സ്വയം ഒരാള്‍ സ്വീകരിക്കുന്ന നിലപാടുകളുടെ പേരിലുള്ള വിയോജിപ്പുകള്‍ ഏറ്റുമുട്ടലുകള്‍ സൃഷ്ടിച്ചേക്കാം. ചരിത്രത്തിന്റെ ഉപകരണം പോലെ സാമൂഹികനീതിയുടെ പക്ഷത്തുനില്‍ക്കുന്ന ഒരാള്‍ വിജയിക്കുകയും ചെയ്‌തേക്കാം. അതല്ലെങ്കില്‍ റെയില്‍പാളം പോലെ പാരലായി പാരയായി അനന്തതയിലേക്ക് നീണ്ടുപോയേക്കാനും മതി. എന്നാല്‍ ഇന്ന് മനുഷ്യര്‍ തമ്മിലൂള്ള പെടലപിണക്കങ്ങളുടെ അടിയൊഴുക്കുകള്‍ സൂക്ഷ്‌മമായി പരിശോധിച്ചാല്‍ ദയനീയതയും അറപ്പും തോന്നും.
സ്വന്തം സാമ്രാജ്യത്തിന്റെ അതിര്‍ത്തികള്‍ വലുതാക്കാന്‍ പരദൂഷണവും പാരയും തലയിലേന്തുന്നവര്‍ തന്നെ സാമൂഹികബോധത്തെക്കുറിച്ചും മതത്തിന്റെ ധാര്‍മ്മികതയേക്കുറിച്ച് വാചാലരാവുന്നു, ജീവകാരുണ്യപിരിവെടുക്കുന്നു. ബുലോഗത്തേക്ക് ഒളിഞ്ഞുനോക്കുന്ന സംഘപരിവാറുകാരനും ബൂലോഗത്തഴിഞ്ഞാടുന്ന കാന്തപുരക്കാരനും ഇക്കാര്യത്തില്‍ കൈകോര്‍ക്കുന്നു.
ആശയപരമായുള്ളത് ആളപായപരമാക്കിമാറ്റാന്‍ മലയാളിക്കെളുപ്പം കഴിയുന്നുണ്ടിന്ന്. ആധുനികമുഖമൂടിയണിഞ്ഞ അളിഞ്ഞ മതത്തിന്റെ, ജാതിയുടെ, അധികാരമോഹത്തിന്റെ അടിയൊഴുക്കുകള്‍ ഇവിടെയൊക്കെ കാണാം. -
(ദാസ്‌കാപ്പിറ്റലില്‍ ഇതിനെക്കുറിച്ച് വല്ലതും ദീര്‍ഘവീക്ഷിച്ചുണ്ടോ ആവോ ? ഓ, ആ ആയത്തുകള്‍ ചില കൊടികള്‍ക്കു കീഴിലേക്ക് ചില കുതറകള്‍ മാറ്റിയെഴുതപ്പെട്ടിട്ടുണ്ടല്ലൊ.) (----"ഇന്‍ലാഹില്ലാഹ്)
മറ്റൊരുവന്റെ എഴുത്തിന്റെ കഴുത്തിന് പിടിക്കാനുള്ള വ്യാഗ്രത ബ്ലോഗെഴുത്തുകാരില്‍ വ്യാപകമാവുന്നു. അധികാരമോഹം കൊണ്ടും, ആശയദാരിദ്ര്യം കൊണ്ടും ചിലര്‍ ജനാധിപത്യപരമായ സംവാദങ്ങള്‍ക്കുള്ള ഇടങ്ങളില്‍ അപ്പിയിട്ടുവെക്കുന്നു. നാറ്റം സഹിക്കാതെ പലരും ബൂലോഗത്തു നിന്നും ഇറങ്ങിയോടി. )
ഇഞ്ചിപ്പെണ്ണിനും കണ്ടകശനിക്കും രാഷ്ട്രീയകോമരങ്ങളില്‍ നിന്നും ഉണ്ടാവുന്ന ദുരനുഭവങ്ങള്‍, യുക്തിവാദികള്‍ക്കും ജനാധിപത്യവാദികള്‍ക്കും ചേകനൂരിനെ കൈകാര്യം ചെയ്‌തതിനോടു സാമ്യപ്പെടുത്താവുന്ന അനുഭവങ്ങള്‍...
നീതിബോധമുള്ളവര്‍, സ്വന്തം സ്വാതന്ത്ര്യത്തിനും അന്യന്റെ സ്വാതന്ത്ര്യത്തിനും വില കല്‍പിക്കുന്നവര്‍, കലകളായിക്കോട്ടെ, നേരം പോക്കുകളായിക്കോട്ടെ എല്ലാതരത്തിലുമുളള സര്‍ഗ്ഗപരമായ ഇടപെടലുകള്‍ക്ക്, വെളിപ്പെടുത്തലുകള്‍ക്കായി അതിനുള്ള അവസരങ്ങള്‍ക്കായി ഒന്നിച്ചു നില്‍ക്കാനും വേണ്ടിടത്ത് പോരടിക്കാനും, രാഷ്ട്രീയത്തിനും മതത്തിനും മുമ്പില്‍ തല കുനിക്കാത്തവര്‍ മുന്നോട്ടുവരണം.
( പറയാനുള്ള കാര്യങ്ങള്‍ പറയാനുള്ള ഒരിടമായാണ് ബ്ലോഗിനെ പലരും സമീപിക്കുന്നത്. എന്നാല്‍ ഇന്ന് അതിനുള്ള അവസരം നഷ്ടപ്പെടുകയാണ്. ഐ.പി. പിടുത്തവും കക്ഷിരാഷ്ട്രീയ കഴുത്തറപ്പുമായി ചിലര്‍ രംഗത്തെത്തിയെല്ലൊ. ഞെട്ടിക്കുന്ന വിവരങ്ങള്‍, അഭിപ്രായങ്ങള്‍ പല പേരുകളില്‍ പ്രസിദ്ധപ്പെടുത്തുന്നതാവും ഉചിതമെന്ന് എനിക്കിപ്പോള്‍ തോന്നുന്നു. അതൊക്കെ പോകട്ടെ...)
-ലേബലിന് കടപ്പാട് ചിത്രകാരനോട്
