Tuesday, January 27, 2009

കാവി താലിബാന്‍

സ്വാത് ഇതാ ഇവിടെയുണ്ട് എന്ന പോസ്‌റ്റിനിട്ട കമന്റാണിത്‌

"വളരെയധികം സത്യമുള്ളതാണെന്നോ നിങ്ങളീ പറയുന്ന വാക്കുകള്‍. വര്‍ത്തമാനകാലത്തെ ഏറ്റവും വലിയ ശരികളാണീ പറഞ്ഞതെല്ലാം.

ഒരു ആശയം, അതു നിര്‍മ്മിക്കുന്ന ചട്ടകൂട്‌. അതിനുള്ളിലെ അടിമകള്‍ ഏതോ തരം കൃത്രിമസുരക്ഷിതത്വബോധം കൊണ്ട്‌ അന്യനെ അലമ്പായി കാണുകയും അന്ത്യം വരുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു. ആ ധാരണകള്‍ക്ക്‌ വെളിയിലുള്ളതിനെയെല്ലാം നിഷേധിക്കണം എതിര്‍ക്കണം വധിക്കണം എന്ന രീതിയിലാണ്‌ ഇത്തരം പ്രത്യയശാസ്‌ത്രങ്ങളെല്ലാം വളര്‍ന്നുവികസിച്ചത്‌. ഒരു തരം അന്ധത സൃഷ്ടിക്കല്‍, ആശയപരമായ അടിമത്വബോധനിര്‍മ്മാണം. ഇതൊരു ചരിത്ര സത്യം.

മതങ്ങളുടെ പുതിയ സംഘടനാ വേഷം കെട്ടലുകളില്‍ ഇത്‌ ഭീകരമായ രീതിയില്‍ വളര്‍ന്നുവരുന്നു. എന്നാല്‍ പഴയ മതങ്ങള്‍ക്ക്‌ ഈയൊരു സമീപന രീതി എവിടെ നിന്നു കിട്ടി ? പൊതുയോഗങ്ങള്‍, പോസ്‌റ്ററൊട്ടിക്കല്‍ പ്രകടനങ്ങള്‍ മുറിച്ചുകടക്കുന്നവനെ ചവിട്ടിതള്ളുക ഇത്യാധി കര്‍മ്മങ്ങളൊക്കെ ഇവരെ ആരാണ്‌ പഠിപ്പിച്ചത്‌. മത ദര്‍ശനങ്ങളല്ല എന്നത്‌ ഉറപ്പുള്ള കാര്യം തന്നെ. മറ്റു ഭൗതിക പ്രത്യയശാസ്‌ത്രങ്ങള്‍ക്കും ദര്‍ശനങ്ങള്‍ക്കും അതിലൊരു പങ്കുമില്ലേ ? മതസംഘടനകള്‍ മാത്രമാണോ ഇത്തരം മൃഗീയതകള്‍ മനുഷ്യനു നേരെ ആവര്‍ത്തിച്ചത്‌ ?

കമ്മ്യൂണിസ്റ്റ്‌ പ്രത്യയശാസ്‌ത്രം പേറുന്നവര്‍ പോലും ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കുന്നില്ലെ ? ഇന്നും ഇതിനൊരു മാറ്റമുണ്ടോ ? എത്ര രക്തസാക്ഷികള്‍ ? എത്ര ജീവച്ഛവങ്ങള്‍ ?

സംഘടനാപരമായ ധാര്‍ഷ്‌ഠ്യത്തിനു വഴങ്ങാത്തവരെ നമ്മളീ പറയുന്ന പുരോഗമനവാദികള്‍ പോലും എങ്ങിനെയാണ്‌ കൈകാര്യം ചെയ്യാറുള്ളത്‌ ? നമ്മുടെ ചുറ്റുപാടുകളൊക്ക തെളിവുകള്‍ ഏറെയുണ്ടല്ലൊ. എന്തിന്‌ സ്‌ത്രീകളെപോലും കൈകാര്യം ചെയ്യുന്ന രീതി ഈ താലിബാന്‍കാരില്‍ നിന്നും വ്യത്യസ്‌തമല്ലല്ലൊ. കുറ്റിയാടിയിലെ വിനിത ടിച്ചര്‍ ഇന്നും അനുഭവിക്കുന്ന പീഢനങ്ങള്‍ക്ക്‌ അന്ത്യം കുറിക്കാന്‍ മലയാളികളായ പുരോഗമനവാദികള്‍ക്ക്‌ കഴിഞ്ഞില്ലല്ലൊ. കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിയിലെ പി.ഇ. ഉഷ എത്രമാത്രം വിഷമങ്ങള്‍ അനുഭവിച്ചു ? ഇപ്പോഴും അതേ, മദ്യകച്ചവടക്കാരോടൊപ്പം കൂടിയ പാര്‍ട്ടിക്കാരില്‍ നിന്നാണ്‌ ഇപ്പോള്‍ ദുരിതങ്ങള്‍. ഇത്തരം വിഷയങ്ങളിലെങ്കിലും പുരോഗമന വാദികളുടെ നിലപാടുകള്‍ തെളിയിക്കേണ്ടത്‌ വാക്കുകളിലാവരുത്‌ മറിച്ച്‌ പ്രവര്‍ത്തികളിലാവണം എന്ന്‌ ആഗ്രഹിച്ചുപോവുന്നു. "

കൂട്ടത്തില്‍ ഭൂമിപുത്രിയുടെ ഈ കവിതയും വായിക്കുക : http://jalatharangam.blogspot.com/2009/01/blog-post.html

No comments:

Post a Comment