Monday, October 5, 2009

പൊട്ടക്കാലന്‍


വേര്‍പാടിന്റെ വേദന പ്രകടിപ്പിച്ചപ്പോള്‍ അറിയാതെയെങ്കിലും സ്വന്തം അവതാര മഹാത്മ്യം കൊട്ടിഘോഷിക്കാനായി പടച്ചു വിട്ടതായിപോയി അനോണിമാഷിന്റെ പുതിയ പോസ്‌റ്റ്‌..
നാട്ടുകാരനായിരുന്നിട്ടുപോലും ഈ ബു.ജി. ഒരിക്കലെ ഈ പ്രതിഭയുമായി സംസാരിച്ചിട്ടുള്ളുവെന്നും അതു പരിഹാസത്താലെന്നും ഏറ്റു പറയുന്നു.

......................................

..............................
മനുഷ്യരായാല്‍ പക്വത വേണം പക്വത....
വികടപരിണാമത്തിന്റെ പുതിയ വിഷണ്ണരൂപങ്ങളായി സ്വയം അവരോധിക്കാന്‍ സാധാരണ മനുഷ്യന്റെ പെരുമാറ്റ രീതികളിലൊന്നും ബ്ലോഗര്‍മാരെ കൂട്ടരെതെന്നാണ്‌ മൂപ്പരുടെ മനസ്സിലിരുപ്പ്‌. ഇതേതോ മറ്റൊരു വര്‍ഗ്ഗം. മരണം, വേര്‍പാട്‌ തുടങ്ങിയവയിലൊന്നും ഇങ്ങിനെ കുലുങ്ങരുതെന്നാണ്‌ വെളിപാട്‌. അനുശോചനം, ദു:ഖ പ്രകടനം തുടങ്ങിയവയൊക്കെ നൂറാംക്ലാസ്സ്‌ "മാധ്യമ പ്രവര്‍ത്തക" പെരുമാറ്റ രീതികളാണത്രെ. ബ്ലോഗര്‍മാര്‍ ഇങ്ങിനെ ആയിക്കൂടത്രെ... ഈ വര്‍ഗ്ഗത്തിന്‌ പ്രത്യേക പെരുമാറ്റ ചട്ടങ്ങളുണ്ടാവണമെന്ന തിട്ടൂരം പരിഹാസ രൂപത്തിലായിരുന്നു ഇത്രയും കാലം ഈ "പട്ടര്‌ പ്രവാചകന്‍" 'അത്തും പുത്തും' പറഞ്ഞത്‌. സ്വയം സങ്കല്‍പിച്ചെടുത്ത അങ്ങിനെയൊരു സാമ്രാജ്യത്തിന്റെ അതിര്‍ത്തി ലംഘിച്ചു പാട്ടുപാടിയും അടുക്കളവര്‍ത്തമാനങ്ങള്‍ പറഞ്ഞും കടന്നു വന്നവരെയൊക്കെ പരിഹസിച്ച്‌ പൂവന്‍പഴം കൊണ്ട്‌ കഴുത്തറത്തിരുന്നു ഈ മാഷ്‌. 'പഴബ്ലോഗര്‍'മാരെന്ന പുതുവര്‍ഗ്ഗത്തിലേക്ക്‌ പാസ്‌പോര്‍ട്ടെടുക്കതെ കളി പറഞ്ഞ്‌ കടന്നു വന്നാല്‍ 'എസ്‌' കത്തി പ്രയോഗിക്കാനും മാഷ്‌ മടിക്കില്ല. ബ്ലോഗര്‍മാരെ 'പാഠം" പടിപ്പിക്കുന്ന ഈ ബുദ്ധിജീവി മാഷ്‌ ഈ സാമ്രാജ്യത്തിന്റെ അധിപനാണ്‌ അധികാരിയാണ്‌. ഈ അധികാരി പറയുന്നതിനപ്പുറം ആരും പ്രതികരിച്ചുകൂട. പെരുമാറ്റ രീതികളൊക്കെ മൂപ്പര്‌ പറഞ്ഞുതരും.പരിണാമസിദ്ധാന്തപ്രകാരം ഉടലെടുത്ത ബ്ലോഗര്‍മാരെന്ന പുതിയ വര്‍ഗ്ഗം അനോണിമാഷിന്റെ തിട്ടൂരങ്ങള്‍ക്കപ്പുറം കടക്കാതെ കരുതിയിരിക്കേണമേ....

No comments:

Post a Comment