Friday, January 1, 2010

പാലം താങ്ങുന്ന പല്ലി




ഇന്ന്‌ കോഴിക്കോട്‌ നഗരവാസികള്‍ക്ക്‌ ആഘോഷം തന്നെ.

വൈരുദ്ധ്യങ്ങളുടെ ആഘോഷമെന്ന്‌ ജനം അടക്കം പറയുന്നു.

വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ മലയാളി കൂത്തക വിരുദ്ധനായി, ആത്മാഭിമാനത്തോടെ കുളിച്ചുനിന്നത്‌ കോഴിക്കോട്‌ നിന്നും നിര്‍മ്മിക്കുന്ന കേരള സോപ്‌സ്‌ ആന്റ്‌ ഓയില്‍സിന്റ സോപ്പു തേച്ചായിരുന്നു. നമ്മുടെ വിപ്ലവ കക്ഷി അത്‌ പണ്ട്‌ പൂട്ടിച്ചു. അവരുടെയടക്കം പലരുടേയും പശ്ചാത്താപത്താല്‍, നല്ല പ്രവര്‍ത്തനത്താല്‍ ഇന്നത്‌ വീണ്ടും തുറന്നു പ്രവര്‍ത്തിക്കുന്നു, ഉല്‍ഘാടനം ചെയ്യപ്പെടുന്നു. നല്ലത്‌. ഇനി പഴയ മാര്‍ക്കറ്റ്‌ അതിനു പിടിച്ചെടുക്കാന്‍ കഴിയുമോ എന്നത്‌ കണ്ടറിയണം.

മറ്റൊന്ന്‌ കോഴിക്കോട്‌ നഗരഹൃദയത്തില്‍ കനോലികനാലിന്‌ കുറുകെ ചാടുന്ന മേല്‍പാലത്തിന്റെ ഉല്‍ഘാടനം. മലബാറിയായ സാമൂഹ്യപരിഷ്‌കര്‍ത്താവ്‌ വാഗ്‌ഭടാനന്ദ ഗുരുദേവന്‍ തുടക്കമിട്ട തൊഴിലാളി സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ഈ പാലത്തിന്റെ നിര്‍മ്മാണം. ഇന്നതിന്റെ പേര്‌ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട്‌ കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റി എന്ന്‌. ( http://ulccsltd.com/ )

ഇന്ദിരാഗാന്ധി റോഡ്‌ അവസാനിക്കുന്ന ഈ ഇ.കെ.നായനാര്‍ ഓവര്‍ബ്രിഡ്‌ജിന്റെ നിര്‍മ്മാണം സുസ്ഥിര നഗരവികസന പദ്ധതിക്കായി ഏഷ്യന്‍ ഡവലപ്‌മെന്റ്‌ ബാങ്കില്‍ നിന്നും കടമെടുത്ത പണം കൊണ്ടായിരുന്നു. ഉല്‍ഘാടിക്കുന്നത്‌ മൂത്ത ഏ.ഡി.ബി. വിരുദ്ധന്‍ ബഹു.മുഖ്യമന്ത്രി വി.എസ്‌.

ഈ പാല നിര്‍മ്മാണത്തിനു ചിലവായ ആറരകോടി അടക്കം വേറേയും എ.ഡി.ബി. കോടികള്‍ നഗരത്തില്‍ ചെലവഴിക്കാനുണ്ട്‌, ഫൂട്‌പാത്തുകളില്‍ ടൈല്‍സ്‌ പതിക്കുക, പാര്‍ക്കുകളെ മോടി പിടിപ്പിക്കുക, ബസ്‌ സ്റ്റോപ്പുകള്‍ ഭംഗിയുളളതാക്കുക. അങ്ങിനെ പലതും. ആ ജോലികളും ഏറ്റെടുത്തു നടത്തുന്നത്‌ സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഈ ഊരാളുങ്കല്‍ സൊസൈറ്റി തന്നെ.

2 comments:

  1. സംഭവങ്ങളൊക്കെ ഇതുപോലെയെങ്കിലും ഭരിക്കുന്നത്‌ മറ്റേതെങ്കിലും കക്ഷിയായിരുന്നുവെങ്കില്‍ എന്താകുമായിരുന്നു പുകില്‌ ? വിപ്ലവ കക്ഷികളുടേയൊക്കെ നാക്കിന്റെ നീളം അളന്നാല്‍ തീരുമോ ? ഉല്‍ഘാടന ദിനം കരിദിനമാവും.... സമരകോലാഹലം....

    ReplyDelete
  2. മാനം കാത്തു. ഉല്‍ഘാടനത്തിന്‌ വി.എസ്‌. എത്തിയില്ല.

    ReplyDelete